Tuesday, July 28, 2009

മതമുള്ള ജീവന്‍

ആരാണു ജീവന്‍ മതമില്ലാത്ത ജീവന്‍
മതമില്ലാത്തവരാരുണ്ട് ഞാനില്ല സഖാവില്ല
മതമല്ല പ്രശ്നം മരിക്കുന്ന കരുണയും
മരവിപ്പ് തിന്നുന്ന സഹോദര സ്നേഹവും
അന്നിവിടെ മാറാട്ട് അങ്ങകലെ ഗുജറാത്തില്‍
ഒന്നുമറിയാത്തവര്‍ ദൈവമില്ലെന്ന് ഓര്‍ത്തവര്‍
അറിവിന്‍ വെളിച്ചം പകരുവാനെന്ന പോല്‍
പണത്തിന്‍ കിലുക്കം മാത്രമാരിയുന്നോരിടയനും
വന്ദേമാതര ഗീതമറിയാതെ നാടിന്റെ സ്പന്ദന -
മൊന്നുമ്മറിയാതെ ഫതവയിറക്കുന്ന കാഫിറുമോന്നാണ്
കാലചക്രം തിരിയുമ്പോള്‍ ശാസ്ത്രം കുതിക്കുമ്പോള്‍
ചൊവ്വായില്‍ കാലെത്താന്‍ മനുഷ്യന്‍ കൊതിക്കുമ്പോള്‍
അസ്തമിക്കാത്തോരാ സാമ്രാജ്യ ഒറ്റയ്ക്ക്
വെട്ടിപ്പിടിച്ചോരാ ബാപ്പുവിന്‍ നാട്ടില്‍
ചോരക്കു ചോരയായ് അമ്മക്ക് നഷ്ടമായ്‌
മാനവരാശിക്കൊരു ചോദ്യ ചിഹ്നമായ്
പരിവര്‍ത്തനത്തിന്റെ പാത തെളിയിക്കാന്‍
ജിഹാദിന്റെ പേരില്‍ സീതാപതിയുടെ പേരില്‍
ഒന്നിനു ഒന്നിനായ് നൂറിനു നൂറിനായ്‌
പരസ്പരം ഖട്ഗത്തിന്‍ മുന ചൂണ്ടുന്നിന്നിവര്‍
നിര്‍ത്തുക മാനിഷാദ എന്നലരുവാന്‍
കഴിയാത്ത മാതൃ ഹൃദയങ്ങള്‍ക്കായ്‌
നാളെയീ ഭൂമിയില്‍ പിച്ച വക്കെണ്ടാവര്‍ക്കായ്‌
മാനവ സ്നേഹത്തിന്‍ പ്രതിന്ജ്ഞയെടുക്കാം
കാലചക്രം ഉരുളുവാന്‍ ഇനിയുമേറെ ഉണ്ട്
കാലനിപ്പോഴും കര്‍മം തുടരുന്നുമുണ്ട്
പ്രവാചകന്മാരിനി ആരുണ്ട് ദൈവപുത്രന്മാരായ്‌ ആരുണ്ട്
കല്‍ക്കിക്കായ്‌ കൊതിക്കുന്നവരാരുണ്ട്
ജീവന്റെ സ്പന്ദനം നിലക്കുന്ന മാത്രയും
നാടിന്റെ സ്പന്ദനം മറക്കുവാനാകില്ല
മതത്തിന്റെ പേരില്‍ പിരിയുവനാകില്ല
മതമുള്ള ജീവന്‍ മതാതന്ധനല്ലാത്ത ജീവന്‍

..........................................പ്രദീപ്‌ കൂറ്റനാട്

2 comments:

  1. സമ്മതമുണ്ടേ സഗാവെ നമുക്കും
    വൃശ്ചികമൊന്നുതൊട്ട്
    മകരം പുലരുംവരെ
    സ്വാമിയേ.........യ് ശരണമയ്യപ്പോ....!
    അതു കഴിഞ്ഞാൽ
    പണികിട്ടണമെങ്കിൽ
    നേതാവിനെ അനുസരിക്കണം

    ReplyDelete
  2. ശരിയാണ്. മതമുള്ളതല്ല ഭാരതത്തിന്റെ ഭാരം . മതം നമ്മുടെ സമ്പത്താണ്. എന്റെ മതം മാത്രം ശരി എന്നു ഭാരതീയന്‍ പറയില്ല. അതു പറയുന്നവര്‍ പ്രതിഫലിപ്പിക്കുന്നതു ഭാരതീയതയല്ല. മതത്തിന്റെ പേരില്‍ ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും ആദര്‍ശപുരുഷന്‍മാരെയും പുണ്യസ്ഥലങ്ങളെയും അപമാനിക്കുന്നവരുടെയും അവഗണിക്കുന്നവരുടെയും വാദങ്ങള്‍ എത്ര സംഘര്‍ ഷമുണ്ടായാലും തോല്‍പ്പിക്കപ്പെടേണ്ടതാണ്. താങ്കള്‍ ശരിയായ പാതയില്‍ തന്നെ.

    ReplyDelete