Friday, July 31, 2009

ആരാണു നീ

മന്ത്രധ്വനി ഉണര്‍ന്നൂ മനസ്സൊരു മരീചികയായ്‌ ഉണര്‍ന്നൂ
മഞ്ഞിന്‍ കണങ്ങളില്‍ മാരിവില്‍ വര്‍ണത്തില്‍ ആരെയോ നോക്കി നിന്നൂ
ഇന്നലെ സന്ധ്യ തന്‍ യാത്രാ മൊഴിയിലാ
നാട്ടിന്‍ വഴിയിലായ്‌ കണ്ടൊരു സ്വപ്നമോ
ആദ്യമായ്‌ യെന്നുള്ളില്‍ അഗ്നിപഥം തീര്‍ത്ത
ആ വര്‍ണ്ണരാചിതന്‍ നേര്തോര ഛായയോ
അറിയില്ല എനിക്കറിയില്ല എവിടയോ
നീറുന്ന മനസ്സിന്റെ നോവിന്നുമറിയില്ല

ഇന്ന് ഞാന്‍ കാണുന്ന ചിത്രത്തില്‍ കേള്‍ക്കുന്ന ഗാനത്തില്‍
എല്ലാം അവള്‍ തന്നെ ആരാണവള്‍
ആരോടും പറയാതെ ആരും അറിയാതെ
എന്‍ ഹൃദയ കവാടം തള്ളി തുറന്നതാണവള്‍
എന്നിട്ടും ഇനിയൊരു ചോദ്യചിഹ്നമായ്
എന്നോ മറന്നൊരാ സമസ്യ ആയ് ഇനിയും

ഇല്ല യെനിക്കറിയണം ഇനിയുള്ള യാത്രയില്‍
കൂട്ടിനായ്‌ കൊതിക്കുമ്പോള്‍ ഒരു നിഴല്‍
പോലെയാകുവാന്‍ നീ തന്നെയോ എന്ന്
പകല്‍ പോലറിയണം ഞാന്‍ നിന്റെയോ എന്ന്

അതെ ഇന്ന് ഞാന്‍ അറിയിന്നു അറിവിന്‍
ആദ്യാക്ഷരം കുറിക്കുവാന്‍ ഞാനെത്തുമ്പോള്‍
ഒരു മാലഖയായ്‌ കണ്ട പിന്നെ മറന്ന
കൌമാരകാലമേഘങ്ങള്‍ വന്നപ്പോള്‍
വീണ്ടുമൊരു ശലഭമായ് പറന്നെത്തിയ
ഒരു ശരത്ക്കാല മേഘം പോല്‍ പെയ്തൊഴിഞ്ഞ
സഖീ ഇനി മറക്കില്ല ഞാന്‍ പിരിയില്ല
നീയും എന്ന് കൊതിക്കുവാനെങ്കിലും അനുവദിക്കൂ ....

പ്രദീപ്‌ കൂറ്റനാട്

No comments:

Post a Comment