Wednesday, September 2, 2009

ഭാരതപ്പുഴയോരം

പന്തിരു കുലത്തിന്‍ മഹിമകളോതുന്ന
ഭാരതപ്പുഴയോരം ഇതു ഭാരതപ്പുഴയോരം
സായന്തനത്തിന്‍ കുളിര്‍ക്കാറ്റൊഴുകുന്ന
നിളതന്‍ പുഴയോരം ഇതു നിളതന്‍ പുഴയോരം
നീന്തി തുടിച്ചോരാ മുങ്ങി കുളിച്ചോരാ
പനിനീര്‍പ്പുഴയോരം ഇതു പനിനീര്‍പ്പുഴയോരം
വള്ളുവനാടിന്‍ ഇതിഹാസങ്ങള്‍
പിറവിയെടുത്തോരു പുണ്യ തീരം
ജാതി മതാന്ത്യ ചിന്തകളെല്ലാം കടലിലോഴുക്കിയ സ്നേഹതീരം
ഇതു മാനവ സ്നേഹത്തിന്‍ ഹര്ഷതീരം
ഭ്രാന്തന്റെ ചിന്തകള്‍ തത്‌ാങ്ങളായോ
രാരിയനെല്ലൂരിന്‍ വാസതീരം
ഗംഗതന്‍ സാനിധ്യം ഇവിടെയുമറിയിച്ച
പാക്കനാരുടെ ജന്മതീരം
തിറയും പൂതനും മൂക്കൊന്‍ ചാത്തനും
ആടിത്തിമര്‍ക്കുന്ന ആഹ്ലാദതീരം
പ്രാചീന നാടിന്റെ കഥകള്‍ പറയുന്ന
നരിവാളന്‍ കുന്നിന്റെ സ്വന്തം തീരം
കവികളും കാഥികരും സ്നേഹിച്ചു പോകുന്ന
പൊന്നിന്‍ കൊലുസിട്ട ഹരിത തീരം
മണ്ണിനും മനസ്സിനും കുളിര്‍കാറ്റു ആകുന്ന
ഭാരതപ്പുഴയോരം ഇതു ഭാരതപ്പുഴയോരം

1 comment:

  1. അഭിപ്രായം പോസ്റ്റ്ചെയ്യുംപോഴുള്ള വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കിയാല്‍ നല്ലത്

    ReplyDelete