Friday, September 18, 2009

അതു കാശ്മീര്‍

അതു കാശ്മീര്‍ ഉയരുന്ന ജ്വാലകള്‍
കത്തിയമരുന്ന ഗൃഹങ്ങള്‍
പിടയുന്ന യുവത്‌ാങ്ങള്‍
തളരുന്ന മാതാക്കള്‍
അതു കാശ്മീര്‍ ഇന്നാ സ്വപ്ന ഭൂമിയില്‍
ഹൃദയ ഭേദകങ്ങളാം ദീനരോദനങ്ങള്‍ -
അലയടിക്കുന്നു കര്‍ണപടങ്ങളില്‍
തുളച്ചിറങ്ങുന്നു മിഴികളില്‍
അതു കാശ്മീര്‍ വെള്ളത്തലപ്പാവ് ധരിച്ച
കവികളെ കുളിര്‍മഴ കൊള്ളിച്ച
പഥികര്ക്കു പൂമെത്തയൊരുക്കിയ
ഭൂമിതന്‍ സ്വര്‍ഗലോകം
അതു കാശ്മീര്‍ അവിടേക്ക് നോക്കുക
ഇന്നവിടെ മുഴങ്ങുന്നതിടിനാദമല്ല
തോക്കുകള്‍ തന്‍ ഭീകര ഗര്‍ജ്ജനമാണ്
പീരങ്കികള്‍ തന്‍ അട്ടഹാസങ്ങളാണ്
അതു കാശ്മീര്‍ കാണുവിന്‍ സോദരെ
ഇന്നവിടെ പെയ്യുന്നത് മഞ്ഞു തുള്ളികളല്ല
ഷെല്ലുകള്‍ തന്‍ നിലക്കാത്ത മാരിയാണ്
ഇന്നവിടെ ഒഴുകുന്നത്‌ മനുജന്റെ ഹൃദയ ധമനിതന്‍ച്ചുടുചോരയാണ്
അതു കാശ്മീര്‍ ഉയരുന്ന വെടിയൊച്ചക്കിടയിലും
നാനാ മതസ്ഥരും ആലിംഗനം ചെയ്യുന്നു
പാറിപ്പറത്തുന്നു കരങ്ങളില്‍
ഭാരതാംബതന്‍ ത്രിവര്‍ണപ്പതാക

1 comment:

  1. കശ്യപ മുനിയുടെ തപോഭൂമിയായിരുന്ന , ഭാരതാം ബയുടെ കുങ്കുമക്കുറിയായ കാശ്മീരം .. അതിന്റെ ദുരവസ്ത്ഥ ഏതൊരു ദേശഭക്തന്റെയും കരളലിയിക്കും . കാശ്മീരിന്റെ മോചനം എന്നും നമുക്കു പ്രാര്‍ ത്ഥനയുടെ ഭാഗമാക്കാം .. ഭരണാധികാരികള്‍ ആര്‍ജ്ജവം കാണിക്കുമെന്നു പ്രത്യാശിക്കാം .

    ReplyDelete